Monday, March 29, 2010

ലാല്‍ ജോസിനോപ്പം രാജാമണി

ലാല്‍ ജോസ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന് "എല്‍സമ്മ എന്ന ആണ്‍കുട്ടി" എന്ന് പേരിട്ടു ...ഇത്തവണ ലാല്‍ ജോസ് ചിത്രത്തിന് സംഗീതം നല്‍കുന്നത് രാജാമണിയാണ് ...നീണ്ട 8 വര്‍ഷത്തിനു ശേഷമാണു രാജാമണി ഒരു ചിത്രത്തിന്റെ പാട്ടുകള്‍ ഒരുക്കുന്നത് ...എന്നാല്‍ അനേകം സിനിമകളുടെ പശ്ചാത്തല സംഗീതം നല്‍കികൊണ്ട് അദ്ദേഹം ഇപ്പോഴും സജീവമാണ് ....ലാല്‍ ജോസ് സംവിധാനം ചെയ്ത കഴിഞ്ഞ 12 ചിത്രങ്ങളില്‍ 9 ചിത്രങ്ങള്‍ക്ക് വിദ്യ സാഗറും ,2 ചിത്രങ്ങള്‍ക്ക് അലക്സ്‌ പൌലും ,അറബികഥ എന്ന ചിത്രത്തിന് ബിജി ബാലും ആയിരുന്നു സംഗീതം നല്‍കിയിരുന്നത് . പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത താളവട്ടം എന്ന ചിത്രത്തിന് രഘുകുമാറും രാജാമണിയും ചേര്‍ന്നാണ് സംഗീതം നല്‍കിയിരുന്നത്
ഫിലിം :എല്‍സമ്മ എന്ന ആണ്‍കുട്ടി
സംവിധാനം :ലാല്‍ ജോസ്
അഭിനയികുന്നവര്‍ : kunjakko boban ,ഇന്ദ്രജിത്ത്
സംഗീതം :രാജാമണി

No comments:

Post a Comment